ഭുവനേശ്വർ: ബിഹാറിലെ ലഖിസാരായി ജില്ലയിലെ പ്രശസ്ത അശോക്ധാം ക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. ......
ദോഹ: കായിക മത്സരങ്ങളിലേക്ക് കായികപ്രേമികളെ കൂടുതൽ ആകർഷിക്കുന്നതിനും അവരെ പങ്കാളികളാക്കുന്നതിനുമായി 'ഹയ്യോ' (Hayyoh) എന്ന പുതിയ ദേശീയ പദ്ധതിക്ക് ഖത്തർ തുടക്കം കുറിച്ചു. ഞായറാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് ഹയ്യോ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം വിശദീകരിച്ചത്.
അംഗീകൃത കായിക മത്സരങ്ങൾ നേരിൽ കാണാൻ സ്റ്റേഡിയങ്ങളിൽ എത്തുന്നവർക്ക് പോയിന്റുകൾ നൽകുകയും, അതിലൂടെ അംഗത്വ ടയറുകൾ (Membership Tiers) ഉയർത്തുകയും ചെയ്യുന്നതാണ് ഈ പദ്ധതി. ......
കൊച്ചി: ഏകീകൃത കുർബാന എത്രയും വേഗം പൂർണമായും നടപ്പിലാക്കുക, മാർ ജോസഫ് പാംപ്ലാനിയെ എറണാകുളത്തെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനത്ത് നിന്നും പുറത്താക്കി
അതിരൂപതയിൽ
അഡ്മിനിസ്ട്രേറ്റർ ഭരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതൽ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ വിശ്വാസികൾ പ്രതിഷേധ സമരം നടത്തും.
അധികാരമേറ്റ് ഒന്നര വർഷം പൂർത്തിയാക്കിയിട്ടും ഏകീകൃത കുർബാന നടപ്പിലാക്കാൻ ഒന്നും ചെയ്തില്ലായെന്ന് മാത്രമല്ല ഇവിടെ ഒരിക്കലും സഭയുടെ തീരുമാനം നടപ്പിലാകരുതെന്ന ഗൂഢ ലക്ഷ്യത്തോടെ സഭാവിരുദ്ധരുടെ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് മാർ പാംപ്ലാനി പ്രവർത്തിക്കുന്നത്. സഭാ തീരുമാനം നടപ്പിലാക്കാൻ മെത്രാപ്പോലീത്തൻ വികാരി ഇതുവരെ ഇവിടെ എന്തെല്ലാമാണ് ചെയ്തതെന്ന് സിനഡ് വിശ്വാസികളോട് വിശദീകരിക്കണം. അതിരൂപത ഭരണ നേതൃത്വം വിമതർക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നത് എന്നതിന് നിരവധി തെളിവുകൾ നൽകാൻ വിശ്വാസികൾ തയ്യാറാണ്. ......
ദോഹ: ഗാലറികളിലെ ആർപ്പുവിളികൾക്ക് ഇനി തിളക്കമേറും, ഓരോ ഗാലറി സന്ദർശനവും സമ്മാനങ്ങളാൽ മനോഹരമാകും! ഖത്തറിലെ കായിക ലോകത്ത് ഗാലറികളിലേക്ക് ആരാധകരെ ആകർഷിക്കാനും മൈതാനങ്ങളിലെ ആവേശം വാനോളമുയർത്താനും ലക്ഷ്യമിട്ട് കായിക-യുവജന മന്ത്രാലയം 'ഹയ്യോ' (Hayyoh) എന്ന ദേശീയ ആരാധക പ്രോത്സാഹന ആപ്പിന് തുടക്കം കുറിച്ചതിലൂടെ സ്റ്റേഡിയങ്ങളിലെ ഓരോ സാന്നിധ്യവും കായിക പ്രേമികൾക്ക് വിലപ്പെട്ട സമ്മാനങ്ങളായി മാറും.
ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും 'Hayyoh' ലഭ്യമാണ്.ടിക്കറ്റ് വാങ്ങുമ്പോൾ നിങ്ങളുടെ ബയോമെട്രിക് നമ്പർ നൽകി അക്കൗണ്ടുമായി ബന്ധിപ്പിക്കാം. അല്ലെങ്കിൽ ഹയ്യോ ആപ്പിൽ നിന്ന് നേരിട്ട് ഔദ്യോഗിക ടിക്കറ്റിംഗ് വെബ്സൈറ്റിലേക്ക് കടന്ന് ടിക്കറ്റ് സ്വന്തമാക്കാം. ......
കൊച്ചി: തദ്ദേശസ്ഥാപനങ്ങളുടെ കമ്മ്യൂണിറ്റി ഹാളുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് അനുവദിക്കണമെന്ന് നാടക് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പി.ജെ ആന്റണി സ്മാരക മന്ദിരം നാടക റിഹേഴ്സലിന് കൊച്ചി നഗരസഭ അനുവദിക്കണം.
രണ്ട് ദിവസമായി എറണാകുളം അധ്യാപക ഭവനിൽ നടന്ന നാടക് ജില്ലാ സമ്മേളനം, കലാകാര പെൻഷൻ ഏകീകരിക്കണമെന്നും, സാംസ്ക്കാരിക മേഖലയിലേക്കുള്ള ഫാസിസ കടന്ന് കയറ്റത്തെ ചെറുക്കാൻ നടപടി എടുക്കണമെന്നും സർക്കാറിനോടവശ്യപ്പെട്ടു.
സമാപന സമ്മേളനം ടി. എം എബ്രഹാം ഉദ്ഘാടനം ചെയ്തു. ......
ടെൽ അവീവ്: ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളെക്കുറിച്ച് വിവാദ പരാമർശവുമായി ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. ഗാസയിൽ എല്ലാ രാത്രിയും 30 മുതൽ 40 വരെ ആളുകളെ വധിക്കണമെന്നാണ് ബെൻ ഗ്വിർ പറഞ്ഞത്. ......
ബംഗളുരു ആസ്ഥാനമായുള്ള ബുക്ക് ബ്രഹ്മ ഫൗണ്ടേഷനാണ് രണ്ടുവർഷം മുമ്പ് ബുക്ക് ബ്രഹ്മ സാഹിത്യോത്സവം ആരംഭിച്ചത്. എഴുത്തുകാരനും മുൻ മാധ്യമപ്രവർത്തകനുമായ സതീഷ് ചപ്പരികെയാണ് അതിന് മുൻകൈയെടുത്തത്. ......
ദോഹ: രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സാ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പുതിയ സംയോജിത പുനരുദ്ധാരണ പദ്ധതിക്ക് പ്രാഥമിക ആരോഗ്യ സംരക്ഷണ കോർപ്പറേഷൻ (PHCC) തുടക്കം കുറിച്ചു. ധന മന്ത്രാലയത്തിന്റെ ഏകീകൃത സർക്കാർ സംഭരണ പോർട്ടൽ (Unified State Procurement Website) വഴിയാണ് ഇതുസംബന്ധിച്ച പുതിയ ടെൻഡർ പുറപ്പെടുവിച്ചത്.
വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ഘടനാപരമായ നവീകരണവും രൂപകൽപ്പനയും ലക്ഷ്യമിടുന്ന പദ്ധതിയുടെ PHCC/TAC/65/2026 എന്ന
ടെൻഡർ നമ്പറിലൂടെ
വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ കെട്ടിടങ്ങളുടെ നവീകരണം, സുരക്ഷിതമായ കുടിവെള്ള ലഭ്യത, ശുചിത്വ-മലിനജല സംസ്കരണ സംവിധാനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള യാത്രാ സൗകര്യങ്ങളും റോഡുകളും നവീകരിക്കൽ എന്നിവ ഉൾപ്പെടുന്നു.കരാർ കാലാവധി 12 മാസമാണ്. ......